ഡി വൈ എഫ് ഐ കാട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

74

കാട്ടൂർ :ഡി വൈ എഫ് ഐ കാട്ടൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കാട്ടൂർ ബസാർ മുതൽ പെട്രോൾ പമ്പ് വരെ റോഡിന്റെ ഇരുവശത്തും കാടുപ്പിടിച് കാൽനട യാത്രകാർക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ഇതിന് പരിഹാരമായാണ് ഡി വൈ എഫ് ഐ കാട്ടൂർ മേഖല കമ്മിറ്റി ശുചീകരണപ്രവർത്തനം നടത്തിയത്. ഡി വൈ എഫ് ഐ കാട്ടൂർ മേഖല സെക്രട്ടറി പി എസ് അനീഷ് നേതൃത്വം നൽകിയ സേവന പ്രവർത്തനത്തിൽ മേഖല പ്രസിഡന്റ് ടി എം ഷാനവാസ്‌ , മേഖല കമ്മിറ്റി അംഗങ്ങളായ എൻ എം ഷിനോ, എൻ എഛ് ഷെഫീഖ്, കെ എ അൻവർ, ടി എൽ നൗഷാദ്,പി എ ഷാജഹാൻ, കെ എസ് സജാദ് എന്നിവർ പങ്കെടുത്തു.

Advertisement