അംഗനവാടി കോൺഗ്രീറ്റ് റോഡും കുടിവെള്ള കണക്ഷനും ഉദ്‌ഘാടനം ചെയ്തു

83

മുരിയാട്: മുരിയാട് ഗ്രാമപഞ്ചായത്ത് ജനകീയാസൂതണം 2020-21 പദ്ധതിപ്രകാരം അടങ്കൽ തുക 1. ലക്ഷം രൂപ ചെലവഴിച്ച് 94 – നമ്പർ അംഗൻവാടി റോഡ് കോൺക്രീറ്റിംഗ് ചെയ്തതിന്റെയും ,പഞ്ചായത്ത് കിണറിൽ മോട്ടർ സ്ഥാപിച്ച് അംഗൻവാടിക്ക് വേണ്ടിയുള്ള കുടിവെള്ള കണക്ഷൻറെ പണി പൂർത്തീകരിച്ചതിന്റെയും ഉദ്‌ഘാടനം അംഗൻവാടി മാതൃകമ്മിറ്റി അംഗം ഓമന ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ അജിത രാജൻ നിർവ്വഹിച്ചു..ബിന്ദു ടീച്ചർ, റിജി റോയ്,രമ രമേശൻ എന്നിവർ സംസാരിച്ചു.

Advertisement