പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് തുറക്കും

52

പെരിങ്ങൽക്കുത്ത് ഡാമിന്റെ ഒരു സ്ലൂയിസ് ഗേറ്റ് ഇന്ന് (സെപ്റ്റംബർ 20) ഉച്ചക്ക് രണ്ടുമണിക്ക് തുറക്കും . 202 ക്യുമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുകും. പുഴയിൽ 0.50 മീറ്റർ ജലനിരപ്പ് ഉയരും. പുഴയോര വാസികൾ ജാഗ്രത പാലിക്കണം. തമിഴ്നാട് ഷോളയാറിൽ നിന്നും പറമ്പിക്കുളം ഡാമിൽ നിന്നും അധികജലം പുറത്തുവിടുന്നത് മൂലമാണ് ഇത്. ഈ അധിക ജലം സംഭരിക്കാൻ കേരള ഷോളയാർ ഡാം ഷട്ടറുകൾ നാലടി ഉയർത്തും.

Advertisement