സംസ്ഥാനത്ത് ഇന്ന്(Sep 16)3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

41

സംസ്ഥാനത്ത് ഇന്ന്(Sep 16) 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കര്‍ (70), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീന്‍ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനി റംല (56), പാലക്കാട് ചെര്‍മുണ്ടശേരി സ്വദേശി ലത (52), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ പാലക്കാട് കുലകല്ലൂര്‍ സ്വദേശിനി സരസ്വതിയമ്മ (84), സെപ്റ്റംബര്‍ 1ന് മരണമടഞ്ഞ പാലക്കാട് കല്ലേപ്പാലം സ്വദേശി സുലൈമാന്‍ (49), പാലക്കാട് കര്‍ണകി നഗര്‍ സ്വദേശി സി. സുബ്രഹ്മണ്യന്‍ (84), ആഗസ്റ്റ് 28ന് മരണമടഞ്ഞ പാലക്കാട് പട്ടാമ്പി സ്വദേശി അബൂബക്കര്‍ (80), ആഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി സജിത (45) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 480 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 153 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 350 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 642 , കോഴിക്കോട് 455, എറണാകുളം 301, ആലപ്പുഴ 297, കൊല്ലം 285, മലപ്പുറം 281, തൃശൂര്‍ 254, കണ്ണൂര്‍ 215, പാലക്കാട് 202, കോട്ടയം 186, പത്തനംതിട്ട 184, കാസര്‍ഗോഡ് 112, വയനാട് 92, ഇടുക്കി 56 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

66 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 9, എറണാകുളം 8, മലപ്പുറം 7, തൃശൂര്‍ 4, കൊല്ലം 3, കാസര്‍ഗോഡ് 2, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2263 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 418, കൊല്ലം 26, പത്തനംതിട്ട 157, ആലപ്പുഴ 120, കോട്ടയം 131, ഇടുക്കി 21, എറണാകുളം 371, തൃശൂര്‍ 220, പാലക്കാട് 117, മലപ്പുറം 257, കോഴിക്കോട് 155, വയനാട് 12, കണ്ണൂര്‍ 179, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 32,709 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 84,608 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,037 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,87,958 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 23,079 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2987 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 46,162 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 22,451,39 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,91,931 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ എലഞ്ഞി (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 8), പൂത്രിക (സബ് വാര്‍ഡ് 10), രാമമംഗലം (സബ് വാര്‍ഡ് 8), നോര്‍ത്ത് പറവൂര്‍ (സബ് വാര്‍ഡ് 3), തിരുമാറാടി (സബ് വാര്‍ഡ് 9), കൊല്ലം ജില്ലയിലെ പനയം (എല്ലാ വാര്‍ഡുകളും), കുണ്ടറ (സബ് വാര്‍ഡ് 6), മൈനാഗപ്പള്ളി (1, 2), മൈലം (9), തൃശൂര്‍ ജില്ലയിലെ അവിനിശേരി (സബ് വാര്‍ഡ് 4, 5), മുള്ളൂര്‍ക്കര (സബ് വാര്‍ഡ് 6), മതിലകം (സബ് വാര്‍ഡ് 16), കോഴിക്കോട് ജില്ലയിലെ കരുവാറ്റൂര്‍ (സബ് വാര്‍ഡ് 4, 11), ഇടുക്കി ജില്ലയിലെ ശാസ്താംപാറ (10), പത്തനംതിട്ട ജില്ലയിലെ കൊറ്റങ്ങല്‍ (1, 2, 3) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

22 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (എല്ലാ വാര്‍ഡുകളും), തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 13), റാന്നി പഴയങ്ങാടി (12), റാന്നി പെരുനാട് (1), നെടുമ്പ്രം (3), കോന്നി (13), എറണാകുളം ജില്ലയിലെ പോത്തനിക്കാട് (6, 7 (സബ് വാര്‍ഡ്), അങ്കമാലി മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 2), മുണ്ടക്കുഴ (സബ് വാര്‍ഡ് 10), മുളന്തുരുത്തി (സബ് വാര്‍ഡ് 6), പിറവം മുന്‍സിപ്പാലിറ്റി (4), തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മുന്‍സിപ്പാലിറ്റി (20), പെരിഞ്ഞാനം (1), വെള്ളങ്കൊല്ലൂര്‍ (സബ് വാര്‍ഡ് 12), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (4), നെല്ലായ (1, 8), തച്ചമ്പാറ (14), കോഴിക്കോട് ജില്ലയിലെ നരിക്കുനി (5), പേരാമ്പ്ര (സബ് വാര്‍ഡ് 4, 6, 10, 11,13), മലപ്പുറം ജില്ലയിലെ മാറാഞ്ചേരി (19), എആര്‍ നഗര്‍ (1), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (3, 5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 610 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Advertisement