പൂമംഗലം പഞ്ചായത്തിലെ വനിത വ്യവസായ കേന്ദ്രം പ്രവർത്തനമാരംഭിച്ചു

62

പൂമംഗലം:പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിർമ്മാണം പൂർത്തിയാക്കിയ പൂമംഗലം ഗ്രാമ പഞ്ചായത്തിലെ വനിത വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബഹു. തദ്ദേശ്ശ സ്വയംഭരണ വകുപ്പ് മന്ത്രി . എ. സി. മൊയ്തീൻ ഓൺലൈനിൽ നിർവഹിച്ചു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 24, 00, 000 (ഇരുപത്തിനാല് ലക്ഷം ) രൂപക്ക് ഹാൾ, ടോയ്ലറ്റ് റൂം, ഓഫീസ് റൂം, സ്റ്റേയർ റൂം, ഇലെക്ട്രിഫിക്കേഷൻ, നെയിം ബോർഡ് എന്നീ സൗകര്യങ്ങളോട് കൂടിയാണ് വ്യവസായ കേന്ദ്രം പണി പൂർത്തീകരിച്ചിട്ടുള്ളത്. വ്യവസായ കേന്ദ്രത്തിൽ വച്ച് നടന്ന യോഗത്തിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എൻ. കെ. ഉദയപ്രകാശ് മുഖ്യാഥിതി ആയിരുന്നു.വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. ബാബു റിപ്പോർട്ട് അവതരിപ്പിച്ചു വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ടി. ജി. ശങ്കരനാരായണൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ മുൻ പ്രസിഡന്റ്‌ ഷാജി നക്കര, ഗ്രാമ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ ഇ. ആർ വിനോദ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കവിത സുരേഷ്, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മിനി ശിവദാസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഈനാശു പല്ലിശ്ശേരി, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വർഷ രാജേഷ് സ്വാഗതവും, വാർഡ് മെമ്പർ ലീല പേങ്ങൻകുട്ടി നന്ദിയും പറഞ്ഞു.

Advertisement