പഠനാവശ്യത്തിന് മൊബൈൽ നൽകി ക്രൈസ്റ്റ് കോളേജ് തവനിഷും ബി കോം 2008-2011 സെൽഫിനാൻസിങ് ബാച്ചും

300

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും 2008-2011 കോമേഴ്‌സ് സെൽഫ് ബാച്ചും മൊബൈൽ ഫോൺ അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന് കൈമാറി. ക്രൈസ്റ്റ് കോളേജ് മാനേജർ റവ.ഫാ.ജേക്കബ് ഞെരിഞ്ഞമ്പിള്ളിയുടെ സാന്നിധ്യത്തിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ റവ.ഫാദർ ജോളി ആൻഡ്രൂസാണ് മൊബൈൽ ഫോൺ ഹെഡ് മാസ്റ്റർ മെജോ പോളിന് കൈമാറിയത്.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഫാ. ജോയ് പീണിക്കപ്പറമ്പിൽ, ജ്യോതിസ് കോളേജ് ചെയർമാനും പുല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ.ചിറ്റിലപ്പിളളി, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മൂവിഷ് മുരളി എന്നിവരും പങ്കെടുത്തു.

Advertisement