ഗ്രീൻ പുല്ലൂരിൽ കാം കോ ഡീലർഷിപ്പ് കേന്ദ്രവും അഗ്രോ മീറ്റും

142

പുല്ലൂർ: സർവീസ് സഹകരണ ബാങ്കിൻറെ ഗ്രീൻ പുല്ലൂർ കർഷക സേവന കേന്ദ്രത്തിൽ കാം കോ ഡീലർഷിപ്പ് കേന്ദ്രവും കേന്ദ്രത്തിൻറെ പ്രവർത്തനവും ആരംഭിച്ചു .ഉൽഘാടനത്തിന്റെ ഭാഗമായി അഗ്രോ മീറ്റും സംഘടിപ്പിച്ചു കാം കോ ഡീലർഷിപ്പും അഗ്രോ മീറ്റും മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും ബാങ്ക് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബാങ്ക് വൈസ് പ്രസിഡൻറ് കെ സി ഗംഗാധരൻ അധ്യക്ഷനായിരുന്നു.കാം കോ ഡീലർഷിപ്പ് സമ്മതപത്രം കാംകൊ അസിസ്റ്റൻറ് എൻജിനീയർ സുരാജ് ബാങ്ക് സെക്രട്ടറി സപ്ന സി എസ് ന് കൈമാറി.കാർഷിക ഉപകരണങ്ങളായ ടില്ലർ, ഗാർഡൻ ടില്ലർ, വീഡർ , അഗ്രോ ടൂൾകിറ്റ്, ഗ്രാസ് കട്ടർ തുടങ്ങിയ കാർഷിക ഉപകരണങ്ങൾ സബ്സിഡി നിരക്കിൽ കർഷകർക്ക് പുല്ലൂരിൽ നിന്നുതന്നെ ലഭ്യമാക്കുകയാണ് കാം കോ ഡീലർഷിപ്പിലൂടെ ഗ്രീൻ പുല്ലൂർ വിഭാവനം ചെയ്യുന്നത്. അഗ്രോ മീറ്റിൽ സബ്സിഡി പദ്ധതികളെ സംബന്ധിച്ചും കാർഷിക ഉപകരണങ്ങളെ സംബന്ധിച്ചും കാം കോ ഉദ്യോഗസ്ഥർ വിശദീകരണം നടത്തി.

Advertisement