അവിട്ടത്തൂർ : വേളൂക്കര ഗ്രാമപഞ്ചായത്ത് ആഞ്ചാം വാർഡിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്തിന്റേയും ജനകീയ ആസൂത്രണം 2018-19 സംയുക്ത പദ്ധതിയായ മിനി ഹൈമാസ്റ്റ് ലൈറ്റ് വേളൂക്കര ആഞ്ചാം വാർഡിൽ SNDP സെന്ററിൽ സ്ഥാപിച്ചു. ആഞ്ചാം വാർഡ് മെമ്പർ കെ കെ വിനയൻ സ്വാഗതം ചെയ്തു സംസാരിച്ചു അവിട്ടത്തൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ എൽ ജോസ് മാസ്റ്റർ ആശംസകൾ അറിയിച്ചു പഞ്ചായത്ത് പ്രസിഡൻറ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻറ് കെ ടി പീറ്റർ എന്നിവർ മുഖ്യാതിഥികളായിരുന്നു.
Advertisement