Monday, June 23, 2025
28.5 C
Irinjālakuda

ജില്ലയിൽ (സെപ്റ്റംബർ 4) 204 പേർക്ക് കൂടി കോവിഡ്; 140 പേർക്ക് രോഗമുക്തി

ജില്ലയിൽ വെളളിയാഴ്ച (സെപ്റ്റംബർ 04) 204 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 140 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1446 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5017 ആണ്. ഇതുവരെ രോഗമുക്തരായത് 3517 പേർ.രോഗം സ്ഥിരീകരിച്ചവരിൽ 200 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 18 പേരുടെ രോഗഉറവിടമറിയില്ല. ദയ ക്ലസ്റ്റർ 11, പരുത്തിപ്പാറ ക്ലസ്റ്റർ 09, എലൈറ്റ് ക്ലസ്റ്റർ 01, എ ആർ ക്യാമ്പ് 59, അഴീക്കോട് ക്ലസ്റ്റർ 04, സ്പിന്നിങ്ങ് മിൽ ക്ലസ്റ്റർ 12, ജനത ക്ലസ്റ്റർ 01, ആർഎംഎസ് 01, ജൂബിലി ക്ലസ്റ്റർ 01, വാടാനപ്പിളളി ഫുഡ് മസോൺ 14, വാടാനപ്പിളളി ഫിഷ് മാർക്കറ്റ് 01, ആരോഗ്യപ്രവർത്തകർ 01, മറ്റ് സമ്പർക്കം 67, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 01, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ 03 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. ഇതിൽ 60 വയസ്സിന് മുകളിൽ പ്രായമുളള 7 പുരുഷൻമാരും 8 സ്ത്രീകളും 10 വയസ്സിൽ താഴെ പ്രായമുളള 3 ആൺകുട്ടികളും 4 പെൺകുട്ടികളും ഉൾപ്പെടുന്നു.രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. വെളളിയാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 107, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 48, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-46, ജി.എച്ച് ത്യശ്ശൂർ-10, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 36, കില ബ്ലോക്ക് 1 ത്യശ്ശൂർ-74, കില ബ്ലോക്ക് 2 ത്യശ്ശൂർ- 25, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-138, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-131, എം. എം. എം. കോവിഡ് കെയർ സെന്റർ ത്യശ്ശൂർ-34, ചാവക്കാട് താലൂക്ക് ആശുപത്രി -24, ചാലക്കുടി താലൂക്ക് ആശുപത്രി -11, സി.എഫ്.എൽ.ടി.സി കൊരട്ടി – 48, കുന്നംകുളം താലൂക്ക് ആശുപത്രി -13, ജി.എച്ച്. ഇരിങ്ങാലക്കുട – 16, ഡി .എച്ച്. വടക്കാഞ്ചേരി – 6, അമല ഹോസ്പിറ്റൽ ത്യശ്ശൂർ 7, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -16, മദർ ഹോസ്പിറ്റൽ ത്യശ്ശൂർ -1, എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ – 7, പി . സി. തോമസ് ഹോസ്റ്റൽ ത്യശ്ശൂർ-228. 216 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.9175 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 166 പേരെ വെളളിയാഴ്ച (സെപ്റ്റംബർ 04) ആശുപത്രികളിൽ പുതിയതായി പ്രവേശിപ്പിച്ചു. 1658 പേർക്ക് ആന്റിജൻ പരിശോധന നടത്തി.
വെളളിയാഴ്ച (സെപ്റ്റംബർ 04) 2049 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 92993 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്.
വെളളിയാഴ്ച (സെപ്റ്റംബർ 04) 377 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 76 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.വെളളിയാഴ്ച (സെപ്റ്റംബർ 04) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 344 പേരെ ആകെ സ്‌ക്രീൻ ചെയ്തു.

Hot this week

മുൻ ജയിൽ സൂപ്രണ്ട് മോഹനനെ വായനദിനത്തിൽ ആദരിച്ചു

സംസ്കാര സാഹിതി ആദരിച്ചു. പൂമംഗലം : സംസ്കാര സാഹിതി പൂമംഗലം മണ്ഡലം...

മീറ്റ് ദി കളക്ടർ പ്രോഗ്രാം

ജിഎംഎച്ച്എസ്എസ് - നടവരമ്പയിലെ 22 വിദ്യാർത്ഥികൾ തൃശൂർ കളക്ടറേറ്റ് സന്ദർശിച്ചു. ജില്ലാ കളക്ടർ...

കുഴഞ്ഞുവീണു മരിച്ചു

കാറളം ഗ്രാമപഞ്ചായത്ത് 4>വാർഡ് ചെമ്മണ്ട എസ്എൻഡിപിക്ക് സമീപം നെല്ലിശ്ശേരി കൃഷ്ണൻ മകൾ...

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എൻഎസ്സ് എസ് യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക്...

Topics

മുൻ ജയിൽ സൂപ്രണ്ട് മോഹനനെ വായനദിനത്തിൽ ആദരിച്ചു

സംസ്കാര സാഹിതി ആദരിച്ചു. പൂമംഗലം : സംസ്കാര സാഹിതി പൂമംഗലം മണ്ഡലം...

മീറ്റ് ദി കളക്ടർ പ്രോഗ്രാം

ജിഎംഎച്ച്എസ്എസ് - നടവരമ്പയിലെ 22 വിദ്യാർത്ഥികൾ തൃശൂർ കളക്ടറേറ്റ് സന്ദർശിച്ചു. ജില്ലാ കളക്ടർ...

കുഴഞ്ഞുവീണു മരിച്ചു

കാറളം ഗ്രാമപഞ്ചായത്ത് 4>വാർഡ് ചെമ്മണ്ട എസ്എൻഡിപിക്ക് സമീപം നെല്ലിശ്ശേരി കൃഷ്ണൻ മകൾ...

രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ എൻഎസ്സ് എസ് യൂണിറ്റുകളും സ്റ്റേറ്റ് ബാങ്ക്...

സാഹിത്യ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി ശാന്തിനികേതനിൽ വായന ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ വായന ദിനം പ്രശസ്ത കവി സെബാസ്റ്റ്യൻ...

ലിറ്റിൽ ഫ്ലവർ സ്കൂളിലെ വായനാദിനാചരണം

പി. എൻ. പണിക്കരുടെ ഓർമ്മദിനമായ ജൂൺ 19 ലിറ്റിൽ ഫ്ലവർ എൽ...

ചുവന്ന പൂവിനെ പ്രണയിച്ചവൾ കവിത പ്രകാശനം ചെയ്തു.

ഖാദർ പട്ടേപ്പാടം രചിച്ച 'ചുവന്ന പൂവിനെ പ്രണയിച്ചവൾ' എന്ന കവിതയുടെ ശബ്ദാവിഷ്ക്കാരം...
spot_img

Related Articles

Popular Categories

spot_imgspot_img