മാതൃകാ കൃഷിതോട്ടവും തെങ്ങിന്‍ തെെവിതരണവും

34

എടതിരിഞ്ഞി :സുഭിക്ഷ കേരളം ,പദ്ധതിയുടെ ഭാഗമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് ആരംഭിച്ച മാതൃകാ കൃഷിതോട്ടവും,തെങ്ങിന്‍ തെെവിതരണവും ബാങ്ക് പ്രസിഡണ്ട് പി.മണിഉദ്ഘാടനം ചെയ്തു.മാതൃകാ കര്‍ഷകനായിരുന്ന സുകുമാരന്‍ മാസ്റ്ററുടെ സ്ഥലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്,പഞ്ചായത്തില്‍ രണ്ടേക്കര്‍ ഭൂമിയാണ് ബാങ്ക് ഇതിനായി കണ്ടെത്തുന്നത്.ബാങ്ക് വെെസ്പ്രസിഡണ്ട് ടി ആര്‍ ഭൂവനേശ്വരന്‍, സെക്രട്ടറി സി. കെ സുരേഷ്ബാബു ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement