പ്രതിഷേധ പ്രകടനം നടത്തി യുവമോർച്ച

85

ഇരിങ്ങാലക്കുട:സ്വർണ്ണ കടത്ത് വിഷയത്തിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് ബി ജെ പി സംസ്ഥാന അദ്യക്ഷൻ കെ.സുരേന്ദ്രൻ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സമരത്തിനു നേരെയുണ്ടായ പോലീസ് അക്രമത്തിനെതിരെയും സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യ്തത്തിൽ പ്രതിഷേധിച്ച് യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിനു ഗിരിജൻ അദ്ധ്യഷത വഹിച്ചു. ബിജെപി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു.ബിജെപി നിയോജക മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ,അജീഷ് പൈക്കാട്ട്, വിജയൻ പാറേക്കാട്ട് യുവമോർച്ച നേതാക്കളായ രഞ്ജിത്ത്, റെണൂഥ്, വിവേക് എന്നിവർ നേത്യത്വം നൽകി.

Advertisement