യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 3 വർഷം കഠിന തടവും 5000 രൂപ പിഴയും ലഭിച്ചു

142

ഇരിങ്ങാലക്കുട :യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 3 വർഷം കഠിന തടവും 5000 രൂപ പിഴയും ലഭിച്ചു. മാങ്കുറ്റിപ്പാടം പാലത്തറയിൽ സുധാകരൻ മകൻ അനീഷിനെ (27 വയസ്സ്) വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലാം പ്രതിയായ കണമംഗലത് ഗോപി മകൻ സന്തോഷ് (46) കുറ്റക്കാരനെന്നു കണ്ട ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റൻറ് സെഷൻസ് ജഡ്ജ് കെ ഷൈൻ ഇന്ത്യൻ ശിക്ഷാനിയമം വിധിപ്രകാരം 3 വർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാങ്കുറ്റിപ്പാടം കല്ലിക്കൽ മുത്തി ക്ഷേത്രം ഉത്സവ സ്ഥലത്ത് വെച്ച് ഉണ്ടായ വഴക്കിനെ തുടർന്നുള്ള മുൻ വിരോധം വെച്ച് 23 .2 .2014 രാത്രി 10 30 ന് അതിക്രമിച്ചുകയറി പ്രതികൾ മാരകായുധങ്ങൾ കൊണ്ട് അനീഷിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് പ്രതികളെ ശിക്ഷിച്ചത്. കൊടകര പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന സുമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തിട്ടുണ്ട് കേസിൽ പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പിജെ ജോബി അഡ്വക്കേറ്റ് മാരായ ജിഷ ജോബി വി എസ് ദിനൽ അർജുൻ കെ എസ് എന്നിവർ ഹാജരായി.

Advertisement