Tuesday, October 14, 2025
24.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.55 പേർ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 19 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.55 പേർ രോഗമുക്തരായി.ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2120 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1661 ആണ്.സമ്പർക്കരോഗബാധിതർ 16 ആണ്. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ ഒരാളും ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 2 പേരും കോവിഡ് ബാധിതരായി. അമല ആശുപത്രിയിലെ 2 പേർ ഉൾപ്പെടെ 3 ആരോഗ്യപ്രവർത്തകർ രോഗബാധിതരായി. ചാലക്കുടി, കെഎസ്ഇ ക്ലസ്റ്ററുകളിൽ നിന്ന് ഓരോരുത്തർ രോഗബാധിതരായി. രോഗഉറവിടമറിയാത്ത 4 പേരുണ്ട്. മറ്റ് സമ്പർക്കം വഴി പോസിറ്റീവ് ആയവർ 7 പേരാണ്.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. ബുധനാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 67, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 24, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-07, ജി.എച്ച് ത്യശ്ശൂർ-11, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 26, കില ബ്ലോക്ക് 1 ത്യശ്ശൂർ-61, കില ബ്ലോക്ക് 2 ത്യശ്ശൂർ- 53, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-97, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 18, ചാവക്കാട് താലൂക്ക് ആശുപത്രി -8, ചാലക്കുടി താലൂക്ക് ആശുപത്രി -3, സി.എഫ്.എൽ.ടി.സി കൊരട്ടി – 26, കുന്നംകുളം താലൂക്ക് ആശുപത്രി -9, ജി.എച്ച് . ഇരിങ്ങാലക്കുട – 10, ഡി.എച്ച്. വടക്കാഞ്ചേരി – 0, സെന്റ് ജെയിംസ് ചാലക്കുടി- 1, അമല ത്യശ്ശൂർ – 1, ഹോം ഐസോലേഷൻ – 4.

നിരീക്ഷണത്തിൽ കഴിയുന്ന 9704 പേരിൽ 9228 പേർ വീടുകളിലും 476 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 57 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 531 പേരെ ബുധനാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 535 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ബുധനാഴ്ച 1194 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 50468 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 49698 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 770 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11299 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബുധനാഴ്ച 449 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 91 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 282 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

ജില്ലയിലെ പോസിറ്റീവ് കേസുകൾ

  1. ചാലക്കുടി ക്ലസ്റ്റർ- കൊരട്ടി – 43 പുരുഷൻ.
  2. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -അവണ്ണൂർ – 27 സ്ത്രീ.
  3. അമല ആശുപത്രി- ആരോഗ്യ പ്രവർത്തക -കൈപ്പറമ്പ് – 29 സ്ത്രീ.
  4. ആരോഗ്യ പ്രവർത്തക -കണ്ടാണശ്ശേരി – 50 സ്ത്രീ.
  5. സമ്പർക്കം-കൈപ്പമംഗലം – 1 ആൺകുട്ടി.
  6. സമ്പർക്കം- മുരിയാട് – 28 പുരുഷൻ.
  7. സമ്പർക്കം -കൈപ്പമംഗലം – 2 മാസം പെൺകുട്ടി.
  8. സമ്പർക്കം-കൈപ്പറമ്പ് – 4 ആൺകുട്ടി.
  9. സമ്പർക്കം -കൈപ്പമംഗലം – 8 പെൺകുട്ടി.
  10. സമ്പർക്കം- തിരുവില്വാമല – 26 പുരുഷൻ.
  11. സമ്പർക്കം- അഷ്ടമിചിറ- 22 സ്ത്രീ.
  12. കെ.എസ്.ഇ ക്ലസ്റ്റർ- പുത്തൻച്ചിറ – 50 സ്ത്രീ.
  13. അബുദാബിയിൽ നിന്ന് വന്ന എസ്.എൻ പുരം സ്വദേശി – 52 പുരുഷൻ.
  14. ബീഹാറിൽ നിന്ന് വന്ന 33 പുരുഷൻ.
  15. ബാംഗ്ലൂരിൽ നിന്ന് വന്ന വെളളാങ്കല്ലൂർ സ്വദേശി – 42 പുരുഷൻ.
  16. ഉറവിടമറിയാത്ത വെളളാങ്കല്ലൂർ സ്വദേശി – 49 പുരുഷൻ.
  17. ഉറവിടമറിയാത്ത പറപ്പൂകര സ്വദേശി – 20 പുരുഷൻ.
  18. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 48 സ്ത്രീ.
  19. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി – 42 പുരുഷൻ.

Hot this week

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി...

അവകാശ സംരക്ഷണ ദിനാചരണം

സീറോമലബാർ സഭ സമുദായ വർഷത്തിന്റെ ഭാഗമായും കത്തോലിക്ക കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന അവകാശ...

Topics

ഓഡിറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു

ഇരിങ്ങാലക്കുട:ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം...

വ്യാപാരി വ്യവസായി സമിതി കൺവെൻഷൻ

കൊറ്റനല്ലൂർ:കേരള വ്യാപാരി വ്യവസായി സമിതി വേളൂക്കര യൂണിറ്റ് കൺവെൻഷൻ പഞ്ചായത്ത് പ്രസിഡണ്ട്...

ദേശീയപാത തൃശൂർ ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു.

നെല്ലായി പന്തല്ലൂർ സ്വദേശി ജോഷിയുടെ ഭാര്യ 45 വയസുള്ള സിജിയാണ് മരിച്ചത്....

ഉപജില്ല നീന്തൽ മേള- അവിട്ടത്തൂർ എൽ.ബി.എസ്.എം. സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല നീന്തൽ മത്സരത്തിൽ 255 പോയൻ്റ് നേടി...

അവകാശ സംരക്ഷണ ദിനാചരണം

സീറോമലബാർ സഭ സമുദായ വർഷത്തിന്റെ ഭാഗമായും കത്തോലിക്ക കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന അവകാശ...

മെട്രൊ ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും പ്രതിഷേധയോഗം സംഘടിപ്പിച്ചു

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിൻ ആക്രമണത്തിന് ഇരയായതിന് എതിരെ IMA...

“ബ്ലൂമിങ്ങ് ബഡ്‌സ് “പ്രീ സ്കൂളിന്റെ ഉദ്ഘാടനംമുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു

വിദ്യോദയ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നൂതന കാൽവെപ്പ് ആയവിദ്യോദയ ഇംഗ്ലീഷ് മീഡിയം...
spot_img

Related Articles

Popular Categories

spot_imgspot_img