കാട്ടൂർ പഞ്ചായത്തിലെ 98 പേരുടെ ആന്റിജൻ പരിശോധനഫലം നെഗറ്റീവ്

39

കാട്ടൂർ: ഗ്രാമപഞ്ചായത്തിലെ 6ആം വാർഡ് കണ്ടൈന്മെന്റ് സോൻ ആയതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുരിയാട് ആനന്ദപുരം കമ്മ്യൂണിറ്റി ഹാളിൽ വെച്ചു നടന്ന കൊറോണ ആന്റിജൻ ടെസ്റ്റിൽ പങ്കെടുത്ത 98 പേരുടെയും ഫലം നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.സമ്പർക്ക പട്ടികയിൽ ഉൾപ്പെടെയുള്ളവരുടെയും പൊതുജനങ്ങളുടെയും ആശ വർക്കർമാർ ആരോഗ്യ വകുപ്പ് ജീവനക്കാർ ഉൾപ്പെടെ 98 പേരുടെ ടെസ്റ്റ് ആണ് ഇന്ന് നടന്നത്.കാലത്ത് 10 മണിമുതൽ നടന്ന പരിശോധനയിൽ 90 ഓളം പൊതുജനങ്ങൾ പങ്കെടുത്തു.3 പേർ ആശവർക്കർമാരും 5 പേർ കാട്ടൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുമാണ്.ഏകദേശം 2 മണിയോടെ എല്ലാവരുടെയും പരിശോധന ഫലം അറിയാൻ കഴിഞ്ഞു.

Advertisement