ഇരിങ്ങാലക്കുട ,മുരിയാട് 23 ട്രിപ്പിൾ ലോക്ക് ഡൗൺ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാകും

533

ഇരിങ്ങാലക്കുട:ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ 23 ഡിവിഷൻ/വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി മാറും. ഈ തദ്ദേസസ്ഥാപനങ്ങളിലെ അവശേഷിക്കുന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ തുടരും. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്ന വാർഡുകളിൽ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളായിരിക്കും ബാധകം. ഇരിങ്ങാലക്കുട നഗരസഭയിലെ 1 മുതൽ 10 വരെയും 33, 34, 37, 38, 39, 40, 41 ഡിവിഷനുകളുമാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നിന്ന് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിലേക്ക് മാറുക. മുരിയാട് ഗ്രാമപഞ്ചായത്തിലെ 1, 2, 4, 5, 7, 17 വാർഡുകളും കണ്ടെയ്ൻമെന്റ് സോണായി മാറ്റി ജില്ലാ കളക്ടർ ഉത്തരവിട്ടു.പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6, കണ്ടാണശ്ശേരി വാർഡ് 1, പഴയന്നൂർ വാർഡ് 8, 16, കൊടകര വാർഡ് 15, പടിയൂർ വാർഡ് 1, 7, 8, തൃക്കൂർ വാർഡ് 15.കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കുന്ന പ്രദേശങ്ങൾ: കുഴൂർ ഗ്രാമപഞ്ചായത്ത് വാർഡ് 1, 3, 13, വേളൂക്കര വാർഡ് 2, വെങ്കിടങ്ങ് വാർഡ് 10, 11, മതിലകം വാർഡ് 1, പോർക്കുളം വാർഡ് 6, 7, പറപ്പൂക്കര വാർഡ് 9, എറിയാട് വാർഡ് 8, കാട്ടാകാമ്പാൽ വാർഡ് 8.

Advertisement