ട്രിപ്പിൾ ലോക്ക് ഡൗണിൽനിന്ന് പൊറത്തിശ്ശേരി മേഖലയെ ഒഴിവാക്കണം:ഐ.എൻ.ടി.യു.സി

273

പൊറത്തിശ്ശേരി:ഇരിങ്ങാലക്കുട നഗരസഭയിൽ പത്ത് ദിവസമായി നില നിൽക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗണിൽനിന്ന് പൊറത്തിശ്ശേരി മേഖലയെ ഒഴിവാക്കണമെന്ന് ഐ.എൻ.ടി.യു.സി പൊറത്തിശ്ശേരി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഇരുപത്തൊന്ന് വാർഡുള്ള പൊറത്തിശ്ശേരി മേഖലയിൽ മാപ്രാണം 6-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന പള്ളിയിലെ വൈദികനും വാർഡ് 39 ൽ കെ.എൽ.എഫ് ക്ലസ്റ്ററിലൂടെ രോഗബാധിതനായ 73 വയസ്സുക്കാരനും മാത്രമാണ് ഈ മേഖലയിൽ രോഗബാധിതരായുള്ളത്. പരിശോധിച്ച് ആവശ്യമെങ്കിൽ ഈ വാർഡുകളിൽ മാത്രം ലോക്ക് ഡൗൺ നിലനിർത്തി കൊണ്ട്, നിരവധി തൊഴിലാളികൾ ഉള്ള ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായിരിക്കുന്നതിനാൽ ഈ പ്രദേശം തുറന്ന് ജനജീവിതം സുഗമമാക്കണമെന്നും ഐ.എൻ.ടി.യു.സി മണ്ഡലം കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട് എം.എസ് സന്തോഷ് നിയോജക മണ്ഡലം പ്രസിഡന്റ് പി.ബി സത്യൻ എന്നിവർ ആവശ്യപ്പെട്ടു .

Advertisement