സംസ്ഥാനത്ത് ഇന്ന് (ജൂലൈ 21 ) 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

58

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 21 ) 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.274 പേർ രോഗ മുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 82 പേരാണ് വിദേശത്തു നിന്നും വന്നവർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും 54 പേർ. സമ്പർക്കം മൂലം 528 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.ഉറവിടം അറിയാത്തവർ 34 പേർ .ഫലം പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ തിരുവനന്തപുരം 151 , കൊല്ലം 85 , എറണാകുളം 80 , മലപ്പുറം 61 , കണ്ണൂര്‍ 57 , ആലപ്പുഴ 46 , പാലക്കാട് 46 , പത്തനംതിട്ട 40 , കാസര്‍ഗോഡ് 40, കോഴിക്കോട് 39 , കോട്ടയം 39 , തൃശൂര്‍ 19, വയനാട് 17 .കഴിഞ്ഞ 24 മണിക്കൂറുകൾക്കുള്ളിൽ 19524 സാമ്പിളുകളാണ് പരിശോധിച്ചത്. നിരീക്ഷണത്തിൽ ഉള്ളത് 162444 പേരാണ്. ആശുപത്രികളിൽ ചികിത്സയിൽ 8277 പേരാണുള്ളത് .ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 984 പേരെയാണ്.

ഇരിങ്ങാലക്കുട കോവിഡ് ഗ്രാഫ് വീണ്ടും ഉയരുന്നു.

ഇരിങ്ങാലക്കുട കോവിഡ് ഗ്രാഫ് വീണ്ടും ഉയരുന്നു. ലഭ്യമായ കണക്കനുസരിച്ച് ഇരിങ്ങാലക്കുടയിൽ ഇന്ന് ( 21.07.20) 11 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. പടിയൂര്‍ -2., കാട്ടൂര്‍-1, മുരിയാട്-2, പൂമംഗലം -1, ഇരിങ്ങാലക്കുട നഗരസഭ -5 എന്നിങ്ങനെയാണ് പ്രാദേശിക അടിസ്ഥാനത്തിലുള്ള കണക്കുകള്‍.

Geplaatst door Irinjalakuda.com op Dinsdag 21 juli 2020
Advertisement