സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചു

83

കാറളം:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ കാറളം പടിഞ്ഞാട്ടുമുറി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു. കൂർക്ക, മഞ്ഞൾ എന്നിവയാണ് കൃഷി ചെയ്യുന്നത്. കമ്മ്യുണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റിയഗം കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ ഉദയപ്രകാശ്, ലോക്കൽ അസി.സെക്രട്ടറി എം. സുധീർദാസ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷംല അസീസ്, ലോക്കൽ കമ്മിറ്റിയഗം റഷീദ് കാറളം, ബ്രാഞ്ച് സെക്രട്ടറി ശരത്ത് ടി.എസ്‌, എഐവൈഎഫ് മേഖലാ പ്രസിഡന്റ് യദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Advertisement