ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ അംഗീകൃത വായനശാലകളിലും ടെലിവിഷൻ വിതരണം ചെയ്തു

62

വെള്ളാങ്കല്ലൂർ:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ അംഗീകൃത വായനശാലകളിലും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നത്തിന്റെ ഭാഗമായി കെ എസ്എഫ് ഇ യും , ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ടെലിവിഷൻ വിതരണം ചെയ്തു .ബ്ലോക്ക് പഞ്ചായത്തിലെ ജനകീയാസൂത്രണം 2020-2021 പദ്ധതിയുടെ ഭാഗമായാണ് വിതരണം നടത്തിയത്. ഇരിഞ്ഞാലക്കുട എം എൽ എ അരുണൻ മാസ്റ്റർ വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിച്ചു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ എസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെഎസ്എഫ് ഇ മാനേജിംഗ് ഡയറക്ടർ വി പി സുബ്രഹ്മണ്യൻ,വൈസ് പ്രസിഡണ്ട് വത്സല ബാബു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എസ് സുധീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീന മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി നക്കര വിജയലക്ഷ്മി വിനയചന്ദ്രൻ, സിമി കണ്ണദാസൻ, ലതാ വാസു ,തോമസ് കോലംങ്കണ്ണി ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി ,തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു .ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ 5 പഞ്ചായത്തിലെ 22 വായനശാലകൾക്ക് ആണ് ടെലിവിഷൻ വിതരണം നടത്തിയത്ത് .മൂന്നു ലക്ഷത്തി മുപ്പതിനായിരം രൂപ രൂപയാണ് പദ്ധതി തുക.

Advertisement