കോവിഡ് ബാധിച്ച് വേളൂക്കര സ്വദേശി ഗള്‍ഫില്‍ മരിച്ചു

195

ഇരിങ്ങാലക്കുട : കോവിഡ് ബാധിച്ച് വേളൂക്കര സ്വദേശി ഗള്‍ഫില്‍ മരിച്ചു. കൊറ്റനെല്ലൂര്‍ കുറുപ്പംപടി നെടുമ്പാക്കാരന്‍ ഔസേപ്പ് മകന്‍ ജോണ്‍ (67)ആണ് മസ്‌കറ്റില്‍ വച്ച് മരിച്ചത്. 25 വര്‍ഷമായി മസ്‌കറ്റിലെ സ്വകാര്യ കമ്പനിയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കോവിഡ് ബാധിച്ച് കഴിഞ്ഞ 22 ദിവസങ്ങളായി മസ്‌കറ്റിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്.ഭാര്യ ഗ്രേസി, മക്കള്‍ : ജോഫി, ജെന്‍സി മരുമക്കള്‍ : റീനു, ശ്രീജിത്ത്

Advertisement