അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

63

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് കാൻറ്റീൻ സർവീസ് സഹകരണ സംഘം മുകുന്ദപുരം താലൂക്കിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബഹുമാനപ്പെട്ട തൃശൂർ എം പി ടി എൻ പ്രതാപൻ അർഹരായവരെ നേരിൽ സന്ദർശിച്ച് പഠനോപകരണങ്ങൾ കൈമാറുകയും തുടർസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ചടങ്ങിൽ സംഘം പ്രസിഡണ്ട് കെ എസ് മനോജ് അദ്ധ്യക്ഷത വഹിച്ചു DCC ജനറൽ സെക്രട്ടറി എം എസ് അനിൽകുമാർ മണ്ഡലം പ്രസിഡൻണ്ട് ബൈജു കുറ്റിക്കാടൻ ഭാരവാഹികളായ വി എസ് സിജോയ് ,ബിജു കുറ്റിക്കാട്ട് , പി ആർ കണ്ണൻ, ഷിജി ജയരാജ്, ധന്യ സത്യൻ, അസോസിയേഷൻ ജില്ല സെക്രട്ടറി സന്തോഷ് തോമസ് ,റോയ് ചെമ്മണ്ട, രാജേശ്വരി ശിവരാമൻ നായർ ,സത്യൻ നാട്ടുവള്ളി, എ ജെ ആൻ്റണി, അബ്ദുൾ ബഷീർ ,ജിനി മാത്യു, എം ആർ ഷാജു, എന്നിവർ സന്നിഹിതരായിരുന്നു.

Advertisement