ഡോ: ബി.ആർ അംബേദ്ക്കറിൻ്റെ സ്മാരകമായ മുംബൈയിലെ രാജ്ഗൃഹിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു

84

ഇരിങ്ങാലക്കുട :ഭരണഘടനാ ശില്പി ഡോ: ബി.ആർ അംബേദ്ക്കറിൻ്റെ സ്മാരകമായ മുംബൈയിലെ രാജ്ഗൃഹിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം പി.കെ.എസ് ജില്ലാ കമ്മിറ്റിയംഗം സി.ഡി സിജിത്ത് ഉദ്ഘാടനം ചെയ്തു.പി.കെ.എസ് ഏരിയ പ്രസിഡണ്ട് എ.വി ഷൈൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി കെ മനുമോഹൻ, വി.സി മണി, കെ.സി സുകുമാരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Advertisement