ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി

69

പുല്ലൂർ: സ്വർണക്കടത്ത് കേസിൽ കളങ്കിത വ്യക്തികളുമായി ബന്ധമുള്ള മുഖ്യമന്ത്രിയും സ്പീക്കറും രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപെട്ട് കൊണ്ട് ബി.ജെ.പി മുരിയാട് പഞ്ചായത്ത് സമിതി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. ഒരു രാജ്യത്തിന്റെ നയതന്ത്ര ബാഗിന്റെ വിശ്വസ്തഥ നഷ്ട്ടപെടുത്തിയ പിണറായി സർക്കാർ സ്വർണ തട്ടിപ്പ് മാത്രമല്ല ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുവാൻ തയ്യാറാവുന്ന രീതിയിലേക്ക് അധപതിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് യോഗം ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ബി ജെ പി ജില്ല സമിതി അംഗം സുനിലൻ പീനിക്കൽ പറഞ്ഞു. ബിജെപി മുരിയാട് പഞ്ചായത്ത് അദ്ധ്യക്ഷൻ ജയൻ മണാളത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വേണു മാസ്റ്റർ, മണ്ഡലം സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ,മുരിയാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി മഹേഷ് വെളയത്ത്, സെക്രട്ടറി ശ്രീജേഷ് ഊരകം എന്നിവർ പ്രസംഗിച്ചു. യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിനു ഗിരിജൻ, ശിവരാമൻ ഞാറ്റുവെട്ടി, രതീഷ് തട്ടായത്ത് ഉണ്ണികൃഷ്ണൻ എടച്ചാലി വൈശാഖ് എന്നിവർ നേതൃത്വം നൽകി.

Advertisement