ഐ.എൻ.ടി.യു.സി സമര പ്രക്ഷോഭം നടത്തി

45

മുരിയാട്: കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ, ഇന്ധനവില വർദ്ധനവ് പിൻവലിക്കുക, തൊഴിലുറപ്പു തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി പഞ്ചായത്താഫീസിനു മുന്നിൽ സമര പ്രക്ഷോഭം നടത്തി. കോൺഗ്രസ്സ് ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജോമി ജോൺ, മോഹൻദാസ് പിളളത്ത്, സി.എസ്‌. ബിനോജ്, പി.ഒ. സൈമൺ, എ.സി. ബാബു എന്നിവർ പ്രസംഗിച്ചു

Advertisement