പൂമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത ഒരുങ്ങി

58

പൂമംഗലം: സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഞാറ്റുവേല ചന്ത കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വര്‍ഷ രാജേഷ് ആദ്യവില്പന നിര്‍വ്വഹിച്ചു. കൃഷി ഓഫീസര്‍ ദ്യുതി ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഷീജു രാജീവ് സ്വാഗതവും ബാങ്ക് സെക്രട്ടറി നമിത വി. മേനോന്‍ നന്ദിയും പറഞ്ഞു.എടക്കുളം ചെമ്പഴന്തി ഹാളിൽ നടക്കുന്ന ഞാറ്റുവേല ചന്തയിൽ ഫലവൃക്ഷ തൈകള്‍, പച്ചക്കറി തൈകള്‍, പൂമംഗലം മട്ട ജൈവ ഉല്പന്നങ്ങള്‍, കുടുംബശ്രീ ഉല്പന്നങ്ങള്‍, കല്ലംകുന്ന് സഹകരണ ബാങ്ക്, ആമ്പല്ലൂര്‍ സഹകരണ ബാങ്ക് തുടങ്ങിയ സ്റ്റാളുകള്‍ ഞാറ്റുവേല ചന്തയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച സമാപിക്കും.

Advertisement