കരുവന്നൂർ:പെട്രോൾ – ഡീസൽ വർദ്ധനവിനെതിരെ സി.പി.ഐ.(എം) കരുവന്നൂലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ പോസ്റ്റോഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സിപിഐ(എം) തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.എസ് വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയ്ക്ക് കെ.എം.മോഹനൻ, പി.കെ. മനുമോഹൻ, ബിന്ദു ശുദ്ധോധനൻ, വിഷ്ണു പ്രഭാകരൻ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു പി.വി.സദാനന്ദൻ സ്വാഗതവും എം.എസ്.അനീഷ് നന്ദിയും രേഖപ്പെടുത്തി
Advertisement