സംസ്ഥാനത്ത് ഇന്ന് (ജൂൺ 23 ) 141 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

195

സംസ്ഥാനത്ത് ഇന്ന് (ജൂൺ 23 )141 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.60 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 79 പേർ വിദേശത്തു നിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ 52 പേർ. സമ്പർക്കം മൂലം 9 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്.പത്തനംതിട്ട 27 ,പാലക്കാട് 27 ,ആലപ്പുഴ 19 ,തൃശൂർ 14 ,എറണാകുളം 13 ,മലപ്പുറം 11 ,കോട്ടയം 8 ,കോഴിക്കോട് ,കണ്ണൂർ 6 വീതം ,തിരുവനന്തപുരം ,കൊല്ലം 4 വീതം ,വയനാട് 2 വീതം പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . 4473 ഇന്ന് സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 3451 സംസ്ഥാനത്ത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1620 പേർ ഇപ്പോൾ ചികിത്സയിലാണ്.നിരീക്ഷണത്തിൽ 150196 പേരാണ് ഉള്ളത് .2206 ആശുപത്രികളിൽ പേർ ചികിത്സയിൽ ഉണ്ട് .ഇന്ന് മാത്രം 275 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

Advertisement