കാട്ടൂർ:ഡി.വൈ.എഫ്.ഐ ടി.വി ചലഞ്ചിന്റെ ഭാഗമായി കാട്ടൂരിലെ വിവിധ വാർഡുകളിൽ പെട്ട വിദ്യാർത്ഥികൾക്ക് ടി.വി കൈമാറി . കെ ആര്‍ രജീഷ് നല്‍കിയ ടി.വി സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ കാട്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന പാറെമ്മല്‍ ജെയിംസ് മകൾ അതാമികക്ക് കൈമാറി . രാജ അശോകൻ നല്‍കിയ ടി.വി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ കാട്ടൂർ പഞ്ചായത്തിൽ എട്ടാം വാർഡിൽ കടവിൽ നൗഷാദിന്റെ മക്കൾക്ക് കൈമാറി. ചടങ്ങിൽ ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി പി.എസ് അനീഷ്, എട്ടാം വാർഡ് മെമ്പർ ടി .വി ലത എന്നിവർ പങ്കെടുത്തു.
Advertisement