കാട്ടൂർ പോലീസ് സ്റ്റേഷനിലെ 17 പോലീസുകാരുടെയും കോവിഡ് പരിശോധന ഫലം വന്നു

210

കാട്ടൂർ :റിമാൻഡ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച് നിരീക്ഷണത്തിലായ കാട്ടൂർ പോലീസ് സ്റ്റേഷനിലെ 17 പോലീസുകാരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്.ജൂൺ 22 തിങ്കൾ മുതൽ ജോലി പുനരാരംഭിക്കും.എസ്.ഐ ഉൾപ്പെടെയുള്ള 14 പേരുടെ ഫലം രണ്ട് ദിവസം മുൻപ് വന്നിരുന്നു.ജില്ലക്ക് പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബാക്കി മൂന്ന് പേരുടെ ഫലം ആണ് ഇപ്പോൾ പുറത്ത് വന്നത് .സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ അറസ്ററ് ചെയ്ത് റിമാൻഡിലായ പ്രതിക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത് .തുടർന്ന് എസ്.ഐ ഉൾപ്പെടെ 17 പോലീസുകാർ നിരീക്ഷണത്തിൽ പോകുകയായിരുന്നു .സർക്കാർ ഉദ്യോഗസ്ഥന്റെ ഫലവും നെഗറ്റീവാണ് .

Advertisement