ഇന്ധന വർദ്ധനക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചു

167

ഇരിങ്ങലക്കുട:ഇന്ധന വർദ്ധനക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചു.ദിനം പ്രതി വർധിക്കുന്ന ഇന്ധന വിലയിൽ പ്രധിഷേധിച്ച ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് തള്ളിക്കൊണ്ട് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അസറുദീൻ കളക്കാട്ട്, ശ്രീറാം ജയപാലൻ, സനൽ കല്ലൂക്കാരൻ, അജയ് മേനോൻ, വിജീഷ് ഇളയേടത്ത്, കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഹീർ, അവിനാശ്, മനു രാജു,ഗിഫ്‌സൺ ബിജു, അഖിൽ ഇളയേടത്ത്, അർജുൻ,ജിയോ ജസ്റ്റിൻ, യദു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement