ഡോക്ടർപടി-ഐക്കരകുന്ന് ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു

101

ഇരിങ്ങാലക്കുട :എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡോക്ടർപടി ഐക്കരകുന്ന് ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ കെ.യു.അരുണൻ മാസ്റ്റർ നിർവഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്തിലെ 1, 18 വാർഡുകളിൽ ഉൾപ്പെടുന്ന നൂറിൽപരം വീട്ടുകാർക്ക് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് കൂടൽമാണിക്യം അമ്പലം പ്രദേശങ്ങളിലേക്ക് പോകുന്നതിന് ഏറെ ഉപകാരപ്രദമായ റോഡാണ്. ഡോക്ടർപടി-ഐക്കരകുന്ന് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് വേളൂക്കര ഒന്നാം വാർഡ് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ വി.എച്ച്.വിജീഷ് സ്വാഗതവും വാർഡ് വികസന സമിതി കൺവീനർ എ.ടി.ശശി നന്ദിയും പറഞ്ഞു. കോവിഡ് 19 മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ചടങ്ങ് നടന്നത്.

Advertisement