നിറവ് അംഗന്‍വാടിയുടെ ശിലാസ്ഥാപനം നടത്തി

64

കാട്ടൂര്‍: ഗ്രാമപഞ്ചായത്തിലെ പതിനാലാംവാര്‍ഡില്‍ 28 വര്‍ഷക്കാലമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 68ാം നമ്പര്‍ നിറവ് അംഗന്‍വാടിക്ക്  വെല്‍ഫെയര്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ വാങ്ങിയ സ്ഥലത്ത് ജില്ലാപഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം ജില്ലാപഞ്ചായത്ത് വെെസ് പ്രസിഡന്‍റ്  എന്‍ കെ ഉദയപ്രകാശ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി കെ രമേശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വെെസ് പ്രസിഡന്‍റ് ബീനരഘു വാര്‍ഡംഗം അമീര്‍തൊപ്പിയില്‍,ബ്ലോക്ക് പഞ്ചായത്തംഗം അംബുജരാജന്‍, സാമൂഹ്യ ക്ഷേമ ചെയര്‍പേഴ്സന്‍ ജയശ്രീ സുബ്രമണ്യന്‍,എെ സി ഡി എ സ് സൂപ്പര്‍ വെെസര്‍ ഹൃദ്യ എന്നിവര്‍ സംസാരിച്ചു.മാസ്ക്ക് വിതരണം ചെയ്തും, കോവിഡ് 19 മാനദണ്ഡം പാലിച്ചുമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

Advertisement