ഇരിങ്ങാലക്കുടക്ക് ആശ്വാസമായി ആരോഗ്യപ്രവർത്തകയുമായി സമ്പർക്കം പുലർത്തിയ 12 പേരുടെ ഫലം നെഗറ്റീവ്

915

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരിയിലെ ആരോഗ്യപ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടുത്തിടപഴകിയ 12 പേരുടെ ഫലം നെഗറ്റീവായി.വളരെ അടുത്ത് ഇടപഴകിയവരുടെയും സഹപ്രവർത്തരുടേയും ഫലങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.പൊറത്തിശ്ശേരി മേഖലയിലും ഇരിങ്ങാലക്കുടയിലും ഉള്ളവർക്ക് ആശ്വാസം പകരുന്നതാണ് ഈ പരിശോധന ഫലങ്ങൾ .സെക്കന്ററി കോണ്ടാക്ടിൽ ഉൾപ്പെട്ടവരും വീട്ടിൽ നിരീക്ഷണത്തിലാണുള്ളത്.ബാക്കിയുള്ളവരുടെ ഫലം വരും ദിവസങ്ങളിൽ അറിയാനാകും .പൊറത്തിശ്ശേരി മേഖലയിലെ 20 വാർഡുകൾ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement