അംഗനവാടിയിൽ ഡ്രീം ടീം കോമ്പാറയുടെ സഹായത്തോടെ ഓൺലൈൻ പഠന സൗകര്യമൊരുക്കി വേളൂക്കര ഒന്നാം വാർഡ്

48

വേളൂക്കര: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഹരിശ്രീ അംഗനവാടിയിൽ വീട്ടിൽ പഠന സൗകര്യം ഇല്ലാത്തവർക്ക് ഡ്രീം ടീം കോമ്പാറയുടെ സഹകരണത്തോടെ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് ഓണ്ലൈൻ പഠന സൗകര്യം ഒരുക്കി, ഒരു വർഷത്തെ കേബിൾ കണക്ഷനും എൽ.ഇ.ഡി ടി.വി യും സാനിറ്റിസർ ,നോട്ട് ബുക്,പെൻസിൽ മുതലായ പഠനോപകരണങ്ങളും വാർഡ് മെമ്പർ വി. എച്ച്.വിജീഷിന് ഡ്രീം ടീം കോമ്പാറ പ്രവർത്തകർ കൈമാറി. പരിപാടി ജില്ലാ പഞ്ചായത്ത് അംഗം ടി. ജി.ശങ്കരനാരായണൻ ഉൽഘാടനം നിർവഹിച്ചു, ഡ്രീം ടീം കോമ്പാറ യുടെ പ്രവർത്തകരും അംഗനവാടി അദ്ധ്യാപിക പ്രമീള ടീച്ചറും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ടിവി ഇല്ലാതിരുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഡി.വൈ.എഫ്.ഐയുടെ ടിവി ചലഞ്ച് പദ്ധതിയുടെ ഭാഗമായി ടിവി എത്തിച്ചു നൽകിയിരുന്നു.

Advertisement