പരിസ്ഥിതി ദിനത്തിൽ ‘മാവച്ച’നോടൊപ്പം തവനിഷ്

70

ഇരിങ്ങാലക്കുട:വി. ചാവറയച്ചന്റെ സ്വർഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വൈസ് പ്രിൻസിപ്പാളും പരിസ്ഥിതി സ്നേഹിയുമായ ഫാ. ജോയ് പീണിക്കപറമ്പിൽ അച്ചന്റെ “ഓരോ വീടിനും ഓരോ പ്രിയോർ മാവ് തൈ” എന്ന പദ്ധതിയുടെ ഭാഗമായി ജൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ വോളന്റിയർമാർ ‘മാവച്ചൻ’ എന്ന് നാട്ടുകാർ സ്നേഹപൂർവം വിളിക്കുന്ന ഫാ. ജോയ് പീണിക്കപറമ്പിൽ നിന്നും പ്രിയോർ മാവിൻ തൈകൾ ഏറ്റു വാങ്ങി കോളേജിന്റെ വിവിധ ഭാഗങ്ങളിൽ നട്ടു. തവനിഷ് സ്റ്റാഫ് കോഡിനേറ്റർമാരായ ആൽവിൻ തോമസ്, റീജ യൂജിൻ, അദ്ധ്യാപകരായ അജീഷ് ജോർജ് , സൈജിത്ത് എൻ. എസ്, സ്റ്റുഡൻസ് കോഡിനേറ്റേഴ്സ് ആതിര, കാവ്യ, അതുൽ, ശ്യാം, സ്വാതി, ആദം, അലൻ, അശ്വിൻ എന്നിവർ പങ്കെടുത്തു

Advertisement