പ്രവാസികളെ സംരക്ഷിക്കുക: കേരള പ്രവാസി ഫെഡറേഷൻ

124

ഇരിങ്ങാലക്കുട:കൊറോണ കോവിഡ് 19 മഹാമാരി വ്യാപകമായി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ആശങ്കാകുലമായ സാഹചര്യത്തിൽ വിദേശ പ്രവാസികളെ തിരിച്ചു കൊണ്ടുവരികയും അവരെ സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാർ ഏറ്റെടുക്കേണ്ട സാഹചര്യത്തിൽ അവരെ കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്രസർക്കാരിന്റെ മനുഷ്യത്വരഹിതമായ നയം തിരുത്തേണ്ടതാണെന്ന് കേരള പ്രവാസി ഫെഡറേഷൻ.വിമാന ടിക്കറ്റും കോറന്റൈൻ സംവിധാനവും സൗജന്യമാക്കണം.രാജ്യത്തിന്റെ വിദേശ വരുമാനത്തിന്റെ വലിയൊരു പങ്കാണ് പ്രവാസികൾ മൂലം രാജ്യത്ത് സംഭാവനയായിട്ടുള്ളത്.ഇരിങ്ങാലക്കുട പോസ്‌റ്റോഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ജില്ലാ കമ്മിറ്റി അംഗം റഷീദ് കാറളം ഉദ്ഘാടനം ചെയ്തു.ജോഷി കല്ലേറ്റുംക്കര, സുധാകരൻ കെ.എ., മോഹനൻ വലിയാട്ടിൽ, രവി കെ.ആർ. എന്നിവർ പങ്കെടുത്തു.

Advertisement