വിവിധ പദ്ധതികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും 67 ലക്ഷം രൂപയുടെ ഭരണാനുമതി

166

ഇരിങ്ങാലക്കുട :പ്രൊഫ കെ. യു. അരുണൻ എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും കാറളം ഗ്രാമ പഞ്ചായത്തിലെ 151 – ആം നമ്പർ അംഗൻവാടി കെട്ടിട നിർമ്മാണത്തിനായി 20, 00, 000 ( ഇരുപത് ലക്ഷം ) രൂപയുടെയും, മുരിയാട് ഗ്രാമ പഞ്ചായത്തിലെ ആനന്ദപുരം — ആറാടിപ്പാടം ലിഫ്റ്റ് ഇറിഗേഷൻ നവീകരണത്തിനായി 10, 00, 00 ( പത്തു ലക്ഷം ) രൂപയുടെയും, ആളൂർ ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് റോഡ് നിർമ്മാണത്തിനായി 20, 00, 000 ( ഇരുപത് ലക്ഷം ) രൂപയുടെയും, കാറളം പഞ്ചായത്തിലെ ഊർപ്പത്തി റോഡ് നിർമ്മാണത്തിനായി 10, 00, 000 ( പത്തു ലക്ഷം ) രൂപയുടെയും, എം എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും വേളൂക്കര ഗ്രാമ പഞ്ചായത്തിലെ കുറുക്കം കുഴി — പുഞ്ചപ്പാടം ലിങ്ക് കനാൽ നിർമ്മാണത്തിനായി 7, 00, 000 (ഏഴു ലക്ഷം ) രൂപയുടെയും ഭരണാനുമതി ലഭിച്ചു. 151–ആം കെട്ടിട നിർമ്മാണം, ആനന്ദപുരം — ആറാടി പ്പാടം ലിഫ്റ്റ് ഇറിഗേഷൻ നവീകരണം, കോട്ടക്കുന്ന് റോഡ് നിർമ്മാണം, ഊർപ്പത്തി റോഡ് നിർമ്മാണം എന്നിവയുടെ നിർവഹണ ഉദ്യോഗസ്ഥനായി എൽ. എസ്. ജി. ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയറെയും കുറുക്കം കുഴി — പുഞ്ചപ്പാടം ലിങ്ക് തോട് നിർമ്മാണത്തിന്റെ നിർവഹണ ഉദ്യോഗസ്ഥനായി വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസറെയും ചുമതലപെടുത്തിയിട്ടുണ്ടെന്നും പണികൾ എത്രയും വേഗം തന്നെ ആരംഭിക്കുമെന്നും എം. എൽ. എ അറിയിച്ചു.

Advertisement