63-ാം സ്ഥാപകദിനം ആചരിച്ച് കെ എസ് യു

100

ഇരിങ്ങാലക്കുട : നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എസ് യു 63-ാം സ്ഥാപകദിനം ആചരിച്ചു.കെ എസ് യു ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് റൈഹാൻ ഷഹീറിൻറെ അധ്യക്ഷതയിൽ കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് ഡേവിഡ് കുര്യൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് സറൂക് ,ഫായിസ് മുതുവട്ടൂർ ,വി എസ് ഡേവിഡ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് കേക്ക് മുറിക്കലും മാസ്ക് വിതരണവും രക്തദാനവും നടത്തി .അൽജോ,ഐസക് ,ജിബിൻ ,ഗിഫ്‌സൺ ,മിഥുൻ, അഖിൽ ഇളയടത്ത് ,എബിൻ ഷാജു , എന്നിവർ നേതൃത്വം നൽകി.

Advertisement