സി ഐ ടി യു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പച്ചക്കറി മാർക്കറ്റ് ശുചീകരണ പ്രവർത്തനം നടത്തി

58

ഇരിങ്ങാലക്കുട:സി ഐ ടി യു സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി മാർക്കറ്റ് ശുചീകരണ പ്രവർത്തനം നടത്തി. സി ഐ ടി യു രൂപീകരിക്കപ്പെട്ട 50 വർഷം തികയുന്ന സന്ദർഭത്തിൽ രാജ്യത്തെ തൊഴിലാളിവർഗ്ഗത്തിന് എതിരായ കടുത്ത കടന്നാക്രമണങ്ങൾ ഇന്ത്യൻ ഭരണകൂടം നടത്തുമ്പോൾ നിശബ്ദരായിരിക്കാൻ നമുക്ക് ആവില്ല എന്ന് ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തുകൊണ്ട് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ ചന്ദ്രൻ പ്രസ്താവിച്ചു. സിഐടിയു ഏരിയ സെക്രട്ടറി കെ എ ഗോപി സ്വാഗതവും സിഐടിയു ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് തൊഴിലാളികളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു സി ഐ ടി യു ഏരിയ പ്രസിഡൻറ് വി എ മനോജ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സി വൈ ബെന്നി നന്ദി പറഞ്ഞു സിഐടിയു ഏരിയ കമ്മിറ്റി അംഗം പി വി ശിവകുമാർ യോഗത്തിൽ സന്നിഹിതനായിരുന്നു.

Advertisement