ദേശീയ കർഷക തൊഴിലാളി യൂണിയൻ(BKMU) കേന്ദ്ര സർക്കാരിനെതിരെ സമരം സംഘടിപ്പിച്ചു

104

കാറളം:കർഷക തൊഴിലാളികൾക്ക് പ്രത്യേക അതിജീവനപാക്കേജ് അനുവദിക്കുക
തൊഴിലുറപ്പ് കൂലി 500 രൂപയാക്കുക തൊഴിൽ ദിനം 200 ആക്കി വർദ്ധിപ്പിക്കുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ കർഷക തൊഴിലാളി യൂണിയൻ(BKMU) സംഘടിപ്പിച്ച കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം കാറളം പോസ്റ്റാഫീസിനു മുൻപിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കെ. ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.സുനിൽ മണപ്പെട്ടി അധ്യക്ഷത വഹിച്ചു, സി.കെ.ദാസൻ, ഷംല അസീസ്, ഷീജ സന്തോഷ് ,പി.കെ‌ വേലായുധൻ എന്നിവർ പ്രസംഗിച്ചു.

Advertisement