കോവിഡ് 19 മഹാമാരിയെ ചെറുത്തുകൊണ്ട് പരീക്ഷകൾ നടത്തി എടതിരിഞ്ഞി എച്. ഡി. പി. സമാജം ഹയർ സെക്കണ്ടറി സ്കൂൾ

155

എടതിരിഞ്ഞി :കോവിഡ് 19മഹാമാരി മൂലം മാറ്റി വച്ച എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എടതിരിഞ്ഞി എച്. ഡി. പി. സമാജം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ആരോഗ്യ പരിശോധനക്കും സാനിറ്റൈസർ വിതരണത്തിനും ശേഷമാണ് അണുവിമുക്തമാക്കിയ പരീക്ഷാഹാളിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ ഇരിങ്ങാലക്കുട സംഗമേശ്വര ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾ ഉൾപ്പെടെ 101 വിദ്യാർത്ഥികളും , ഹയർ സെക്കന്ററി വിഭാഗത്തിൽ 177 വിദ്യാർത്ഥികളുമാണ് പരീക്ഷയെഴുതിയത്. സർക്കാർ നിർദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ സ്കൂളിൽ നടത്തിയിരുന്നു. പഞ്ചായത്ത്‌, ആരോഗ്യ വകുപ്പ് അധികൃതർ, പി ടി എ, മാനേജ്‍മെന്റ്, രക്ഷിതാക്കൾ, അദ്ധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവരുടെയെല്ലാം പൂർണമായ സഹകരണ ടത്തോടെയാണ് പരീക്ഷ സുഗമമായി നടത്താൻ സാധിച്ചത്. രാവിലെ 7.45-ഓടെ തന്നെ വിദ്യാർത്ഥികൾ സ്കൂളിലെത്താൻ തുടങ്ങിയിരുന്നു. കൃത്യമായ അകലം പാലിച്ചു സജ്ജമാക്കിയ ഇരിപ്പിടങ്ങളിൽ ഇരുന്നു മാനസിക സംഘർഷങ്ങളൊന്നുമില്ലാതെ പരീക്ഷ എഴുതിയതിനു ശേഷം സുരക്ഷിത അകലം പാലിച്ചുതന്നെ വിദ്യാർത്ഥികൾ പരീക്ഷ ഹാൾ വിടുകയും ചെയ്തു. മാസ്‌ക്കുകൾ ധരിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. എല്ലാവരുടെയും സമർപ്പണവും കഠിനാധ്വാനവും കൊണ്ടാണ് കുറ്റമറ്റ രീതിയിൽ പരീക്ഷ നടത്താൻ സാധിച്ചത്.

Advertisement