ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാൻ മീൻ കച്ചവടം നടത്തി ഡി.വൈ.എഫ്.ഐ

113

കാട്ടൂർ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മീൻ കച്ചവടം കാട്ടൂർ മേഖല കമ്മിറ്റിയിൽ കാട്ടൂർ ബസാർ പരിസരത്ത് ഇരിങ്ങാലക്കുട എം.എൽ.എ കെ.യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ ജോ. സെക്രട്ടറി ടി.വി വിജീഷ്,കാട്ടൂർ മേഖല സെക്രട്ടറി പി.എസ് അനീഷ്, മേഖല കമ്മിറ്റി അംഗം സനൂപ്, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആയ എൻ.എച്ച് ഷെഫീഖ്, കിരൺ,ലിനേഷ്,എന്നിവർ നേതൃത്വം നൽകി.

Advertisement