സംസ്ഥാനത്ത് ഇന്ന്(മെയ് 22 ) 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

78

സംസ്ഥാനത്ത് ഇന്ന്(മെയ് 22 )42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കണ്ണൂർ 12 ,കാസർകോഡ് 7 ,കോഴിക്കോട് ,പാലക്കാട് 5 വീതം ,തൃശൂർ ,മലപ്പുറം 4 വീതം ,കോട്ടയം 2 ,കൊല്ലം ,പത്തനംതിട്ട ,വയനാട് 1 വീതം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത് .ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 21 പേർ മഹാരാഷ്ട്ര ,തമിഴ്‍നാട് ,ആന്ദ്ര പ്രദേശ് 1 വീതം പേർ , 17 പേർ വിദേശത്ത് നിന്നും വന്നതാണ് .കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത് .കോഴിക്കോട് ഒരു ഹെൽത്ത് വർക്കർക്കും രോഗം സ്ഥിരീകരിച്ചു .സംസ്ഥാനത്ത് ഇതുവരെ 732 പേർക്കാണ് കോവിഡ് 19 പോസറ്റീവ് ആയത് . നിലവിൽ 216 പേർ ചികിത്സയിൽ ഉണ്ട്. സംസ്ഥാനത്ത് ആകെ 84,258 പേർ ഇപ്പോൾ നിരീക്ഷണത്തിൽ ഉണ്ട്.83,649 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 609 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 162 പേരെ ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 49535 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

Advertisement