തൃശൂർ ജില്ലയിൽ ഞായറാഴ്ച ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽനിന്ന് മടങ്ങിയ തൃശൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് അതിർത്തിയിൽ നടത്തിയ പരിശോധനയിൽ രോഗലക്ഷണം കണ്ടതിനെ തുടർന്ന് പാലക്കാട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിലവിൽ വീടുകളിൽ 6190 പേരും ആശുപത്രികളിൽ 31 പേരും ഉൾപ്പെടെ ആകെ 6221 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഞായറാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഏഴ് പേരെ ഡിസ്ചാർജ് ചെയ്തു. പുതുതായി 13 പേരെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച 29 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 1527 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 1490 സാമ്പിളുകളുടെ പരിശോധനാഫലം വന്നു. ഇനി 37 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. അന്തർ സംസ്ഥാന യാത്രക്കാർ, പോലീസ്, വ്യാപാരികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലയിലെ 297 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിളുകൾക്ക് പുറമെയാണിത്.
ഞായറാഴ്ച 294 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. 77 പേർക്ക് ഞായറാഴ്ച സൈക്കോ സോഷ്യൽ കൗൺസലിംഗ് നൽകി.
ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Advertisement