Friday, July 4, 2025
25 C
Irinjālakuda

മഴ മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്തും -മുഖ്യമന്ത്രി

ഈ വർഷം സാധാരണ നിലയിൽ കവിഞ്ഞ മഴയുണ്ടാകുമെന്ന കാലാവസ്ഥ വിദഗ്ധരുടെ സൂചന മുന്നിൽക്കണ്ട് അടിയന്തര തയ്യാറെടുപ്പ് നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കാലവർഷം സാധാരണ നിലയിലായാൽ തന്നെ, ആഗസ്റ്റിൽ അതിവർഷം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കോവിഡ് 19 മഹാമാരിയെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇതു മറ്റൊരു ഗുരുതര വെല്ലുവിളിയാകും. ഈ സാഹചര്യം മുന്നിൽകണ്ട് കാലവർഷക്കെടുതി നേരിടാൻ പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്.ക്വാറൻറൈൻ സൗകര്യങ്ങൾക്കായി സർക്കാർ 27,000 കെട്ടിടങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അവയിൽ ബാത്ത്റൂമോടു കൂടിയ രണ്ടര ലക്ഷത്തിലേറെ മുറികളുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ഉപയോഗിക്കാനുള്ള കെട്ടിടങ്ങൾ വേറെയും കണ്ടെത്തിയിട്ടുണ്ട്. ഇതിന് സമാന്തരമായാണ് വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള വെല്ലുവിളി. ഇതിനുവേണ്ടി ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏതു മോശമായ സാഹചര്യവും നേരിടാൻ നാം തയ്യാറെടുക്കണം.
കോവിഡ് 19 വ്യാപന ഭീഷണിയുള്ളതുകൊണ്ട് വെള്ളപ്പൊക്കം കാരണം ഒഴിപ്പിക്കപ്പെടുന്നവരെ സാധാരണപോലെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ല. നാലുതരത്തിൽ കെട്ടിടങ്ങൾ വേണ്ടിവരുമെന്നാണ് ദുരന്തനിവാരണ അതോറിറ്റി കാണുന്നത്. പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും മറ്റു രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക കെട്ടിടം, കോവിഡ് രോഗലക്ഷണമുള്ളവർക്ക് വേറെ, വീടുകളിൽ ക്വാറൻറൈനിൽ കഴിയുന്നവർ ഇങ്ങനെ നാലു വിഭാഗങ്ങൾ.ഉന്നതതല യോഗം ചേർന്ന് സ്ഥിതഗതികൾ വിലയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മാലിന്യവും മഴ തുടങ്ങും മുമ്പ് നീക്കാനുള്ള നടപടികൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള പ്രവൃത്തികൾ രണ്ടാഴ്ചയ്ക്കകം തീർക്കണം. അണക്കെട്ടുകളിലെ സ്ഥിതിയും തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഇടുക്കി ഉൾപ്പെടെ വലിയ അണക്കെട്ടുകളൊന്നും തുറക്കേണ്ടിവരില്ല.സർക്കാരിന്റെ സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്ത വളണ്ടിയർമാർക്ക് അടിയന്തരമായി ദുരന്തപ്രതികരണ കാര്യങ്ങളിൽ പരിശീലനം നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിക്കായിരിക്കും ഇതിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

Hot this week

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം ഒമ്പതാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

Topics

ഇരിങ്ങാലക്കുട മാർക്കറ്റിൽ സ്ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു

കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ ജൂലായ്...

ജെ.സി.ഐ. 20-ാം വാർഷിക ആഘോഷം

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ...

കേരള എൻജിനീയറിങ് എക്സാമിൽ രണ്ടാം സ്ഥാനം കീഴടക്കിയ ഹരികിഷൻ

ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ...

പൂമംഗലം പഞ്ചായത്തില്‍ ഡോക്ടര്‍ടേഴ്‌സ് ദിനം ആചരിച്ചു

ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി ഡോക്ടർമാരെ പൂമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂമംഗലം ഗ്രാമപഞ്ചായത്ത്‌...

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു

സെൻ്റ്. ജോസഫ്സ് കോളജിൽ നാലു വർഷ ബിരുദ പഠനത്തിൻ്റെയും ബിരുദാനന്തര പഠനത്തിൻ്റെയും...

എറിയാട് ആതിര കുറിക്കമ്പനിയിൽ ₹.988500/- രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ സഹോദരങ്ങളായ 2 പ്രതികൾ റിമാന്റിൽ.

കൊടുങ്ങല്ലൂർ : എറിയാടുള്ള ആതിര കുറിക്കമ്പനിയുടെ പേരിൽ രണ്ട് പേരിൽ നിന്നായി...
spot_img

Related Articles

Popular Categories

spot_imgspot_img