എഫ്.സി പുഞ്ചപ്പറമ്പ് ക്ലബ്ബ് സൗജന്യമായി മാസ്ക് വിതരണം ചെയ്തു

121

കോണത്ത്കുന്ന് : സംസ്ഥാനത്താകെ നടപ്പിലാക്കിയ കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമായ സാഹചര്യത്തിൽ എഫ്.സി പുഞ്ചപ്പറമ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രദേശത്തെ വീടുകളിൽ 500 മാസ്കുകൾ സൗജന്യമായി വിതരണം ചെയ്തു. ക്ലബ്‌ രക്ഷാധികാരി സനിൽ ജഗൽരാജ്, സെക്രട്ടറി അമൽജിത്ത് , കൺവീനർമാരായ നിബിൽ, അസ്‌ലം എന്നിവർ മാസ്ക് വിതരണത്തിനു നേതൃത്വം നൽകി.

Advertisement