ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം ക്ഷേത്രം അതിന്റെ തനിമയോടെ നടപ്പുരകൾ, ബലിക്കല്ല്, കൊടിമരം, ശ്രീ കോവിൽ, കൂത്തമ്പലം, ഊട്ടുപുര, തീർത്ഥക്കുളം തുടങ്ങി ഓരോന്നും യഥാസ്ഥാനങ്ങളിൽ തന്നെ തേക്കിൻ തടിയിൽ രൂപകല്പന ചെയ്‌ത കലാകാരൻ രതീഷിനെ ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ്ജിനെ തുറവൻകാടുള്ള വസതിയിലെത്തി ആദരിച്ചു.ഒപ്പം നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടയും ആദരിച്ചു.ജില്ല സെക്രട്ടറിമാരായ എം ജി പ്രശാന്ത്ലാൽ, കവിത ബിജു,മണ്ഡലം ജന: സെക്രട്ടറിമാരായ കെ സി വേണുമാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, വൈ: പ്രസിഡണ്ട് സുനിൽ തളിയപറമ്പിൽ എന്നിവർ പങ്കെടുത്തു .
Advertisement