കുടിവെള്ളം വിതരണം ചെയ്തു

59

കാട്ടൂർ :സ്നേഹം പദ്ധതിയുടെ ഭാഗമായി കാട്ടൂർ പഞ്ചായത്തിലെ രൂക്ഷമായി കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മാവും വളവ്, പറയം കടവ് ,തേക്കുമുല ഭാഗത്ത് കോൺഗ്രസ്സ് കൂട്ടായ്മ ശുദ്ധജല വിതരണം നടത്തി, പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഇവർക്ക് 4 ദിവസത്തിലേറേയായി വെള്ളം ലഭിക്കാത്ത സാഹചര്യത്തിലാണ് കോൺഗ്രസ്സ് കൂട്ടായ്മ കുടിവെള്ളം വിതരണം ചെയ്തത്.കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർമാരായ കിരൺ ഒറ്റാലി,എം.ഐ അഷറഫ് ,സ്നേഹം പദ്ധതി ചെയർമാൻ സുരേഷ് മാസ്റ്റർ ,ഗഫൂർ നെടുമ്പുര ,കാസിം എന്നിവർ നേതൃത്വം നൽകി.

Advertisement