ഇരിങ്ങാലക്കുടയിൽ ഗർഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു

1066

ഇരിങ്ങാലക്കുട: നഗരസഭാ പരിധിയിൽ ഗർഭിണിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വീട്ടിലെ ബാക്കി അംഗങ്ങൾ നിരീക്ഷണത്തിലാണ് .കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഗർഭിണിയായ സ്ത്രീ സന്ദർശിച്ചിരുന്ന സ്ഥലങ്ങൾ അടച്ചിടാനും സഞ്ചരിച്ചിരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരോട് നിരീക്ഷണത്തിൽ കഴിയാനും ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു.ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഡോക്ടർമാർ അടക്കം നിരീക്ഷണത്തിലാണ്.കെ.എസ്.ഇ യിലെ ജീവനക്കാരുടെ ആന്റിജൻ ടെസ്റ്റ് ഇന്ന് നടക്കും.

Advertisement