മാസ്ക് വിതരണം ചെയ്ത് കാക്കാത്തുരുത്തി കൂട്ടായ്മ

70

കാക്കാത്തുരുത്തി :ലോക്ക് ഡൗണിൽ മാസ്ക് നിർബന്ധമാക്കിയതോടെ മാസ്ക് വെക്കാത്തവർക്ക് മാസ്ക് വിതരണം ചെയ്ത് കാക്കാത്തുരുത്തി കൂട്ടായ്മ.വഴിയാത്രക്കാർക്കും, കടകളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർക്കും, കടകളിലെ ജീവനക്കാർക്കും ആണ് കാക്കാത്തുരുത്തി കൂട്ടായ്മ സെക്രട്ടറി ദിനേശ് കെ. ആർ ന്റെ നേതൃത്വത്തിൽ മാസ്ക് വിതരണം ചെയ്തത്.പടിയൂർ പഞ്ചായത്തിലെ സമൂഹ അടക്കളയുമായും കൂട്ടായ്മ സഹകരിച്ച് പ്രവർത്തിച്ചിരുന്നു.

Advertisement